പശ്ചിമബംഗാളിൽ കേന്ദ്രമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

New Update

publive-image

കൊൽക്കത്ത: കേന്ദ്രമന്ത്രി നിസിത് പ്രമാണികിന് നേരെ പശ്ചിമബംഗാളിൽ ഉണ്ടായ ആക്രമണത്തിൽ ഗവർണർ സി.വി.ആനന്ദബോസ് റിപ്പോർട്ട് തേടി. സംഭവത്തിൽ സംസ്ഥാന സർക്കാർ ഉടൻ വിവരങ്ങൾ നൽകണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. നിസിത് പ്രമാണികിന് സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിച്ചു.

Advertisment

കൂച് ബിഹാർ ജില്ലയിലെ ബിജെപി ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് നിസിത് പ്രമാണികിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റ ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ആദ്യം വാഹനവ്യൂഹത്തിന് നേരെ ചിലർ കല്ലെറിഞ്ഞു. മന്ത്രിയുടെ കാറിന്റെ വിൻഡ്ഷീൽഡിനും കേടുപാടുകളുണ്ടായി. പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്.

Advertisment