വീട് നിര്‍മ്മാണത്തിന് എത്തിയ കരാറുകാരനുമായി പ്രണയം; വിവരമറിഞ്ഞ ഭര്‍ത്താവിനെ കൊലപ്പെടുത്തി ! യുവതിയും കാമുകനും അറസ്റ്റില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മംഗളൂരു: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബണ്ട്വാളിലാണ് സംഭവം നടന്നത്. യോഗീഷ് ഗൗഡ (34), ആശാ കെ (32) എന്നിവരാണ് അറസ്റ്റിലായത്. അരവിന്ദ് ഭാസ്‌കര്‍ (39) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

Advertisment

ഞായറാഴ്ചയാണ് ബണ്ട്വാൾ താലൂക്കിലെ ഇടക്കിടുവിലുള്ള വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ട് വര്‍ഷം മുമ്പാണ് അരവിന്ദ് ഭാസ്‌കര്‍ പുതിയ വീടിന്റെ പണി ആരംഭിച്ചത്.

യോഗീഷ് ഗൗഡയ്ക്കായിരുന്നു നിര്‍മാണചുമതല. ഇതിനിടയിലാണ് യോഗീഷും ആശയും പ്രണയത്തിലായത്. ഇതേച്ചൊല്ലി ആശയും അരവിന്ദും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നായിരുന്നു അരവിന്ദിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Advertisment