/sathyam/media/post_attachments/bPGt8cjbK8R0Cg2Uphwx.jpg)
ഷില്ലോങ്: മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കരുക്കള്‍ നീക്കി നാഷണൽ പീപ്പിൾസ് പാർട്ടിക്ക് (എൻപിപി). ബിജെപിയുടെ പിന്തുണ തേടി പാര്‍ട്ടി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സാങ്മയുടെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടാനാകാതിരുന്നതോടെയാണ് ബിജെപിയുടെ പിന്തുണ തേടിയത്. ബിജെപി പിന്തുണ അറിയിച്ചതായി സൂചനയുണ്ട്.
സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളാണ് നേടിയത്. 60 അംഗ മേഘാലായ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ബിജെപിക്ക് രണ്ടു സീറ്റുകളാണ് ലഭിച്ചത്. 11 സീറ്റുകൾ നേടിയ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) രണ്ടാം സ്ഥാനത്താണ്.
തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായുള്ള സഖ്യം സാങ്മ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച സീറ്റ് ലഭിക്കാതെ വന്നതോടെയാണ് വീണ്ടും ബിജെപിയുടെ പിന്തുണ തേടിയത്. സര്‍ക്കാര്‍ രൂപീകരണത്തിന് മറ്റ് ചില പാര്‍ട്ടികളുടെയും പിന്തുണ എന്‍പിപിക്ക് ഉറപ്പാക്കേണ്ടതുണ്ട്.