ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചില്‍; ഒരാള്‍ക്ക് ദാരുണാന്ത്യം; ആറു പേര്‍ക്ക് പരിക്ക്‌

New Update

publive-image

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2.30-ഓടെ റംബാന്‍ ജില്ലയിലെ സെരി ഗ്രാമത്തിലെ 270 കി.മീ നീളമുള്ള ഹൈവേയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നൂറുകണക്കിന് വാഹനങ്ങൾ ഇരുവശത്തുമായി കുടുങ്ങിയതായും പോലീസ് അറിയിച്ചു.

Advertisment

ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസികളുടെ റോഡ് ക്ലിയറൻസ് ഓപ്പറേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ മുസ്സരത്ത് ഇസ്ലാം പറഞ്ഞു. ക്രെയിന്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ യാത്രികരായ ആറു പേരാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റ ആറുപേരെയും രക്ഷപ്പെടുത്തി റമ്പാൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച മുസ്സരത്ത് ഇസ്ലാം പറഞ്ഞു. ഇവരിൽ അഞ്ച് പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Advertisment