New Update
/sathyam/media/post_attachments/AAQ4S7xKYSlEPlRvAfcx.jpg)
ന്യൂഡല്‍ഹി: മദ്യപിച്ച് വനിതാ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച ടി.ടി.ഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാര്‍ എന്ന ടിക്കറ്റ് പരിശോധകനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്.
Advertisment
അകാല്‍ തക്ത് എക്‌സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ദുരനുഭവം ഉണ്ടായത്. സ്ത്രീ ബഹളം വെച്ചതിന് പിന്നാലെ യാത്രക്കാർ എല്ലാവരും കൂടുകയും മദ്യപിച്ച് നിൽക്കുന്ന ടിടിഇ പിടിച്ചുവെക്കുകയും ചെയ്തു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച അര്‍ധരാത്രി എ1 കോച്ചില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് മുന്ന കുമാര്‍ മൂത്രമൊഴിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us