അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം

New Update

publive-image

ഇറ്റാനഗര്‍: അരുണാചൽപ്രദേശിൽ തകർന്ന സൈനിക ഹെലികോപ്റ്ററിലെ രണ്ടു പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. ലഫ്. കേണല്‍ വി.വി.ബി.റെഡ്ഡി, മേജർ എ. ജയന്ത് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് മൻഡാല മലനിരകൾക്കു സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നത്.

Advertisment

ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ അറിയിച്ചത്. ഉടൻ സൈന്യവും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങി. എന്നാൽ പൈലറ്റിനും കോ പൈലറ്റിനും അപകടത്തിൽ ജീവൻ നഷ്ടമായതായി സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. അപകട കാരണം കണ്ടെത്താൻ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Advertisment