ലക്ഷ്യം കോണ്‍ഗ്രസ് ഇതര മുന്നണി ? കരുനീക്കങ്ങളുമായി സമാജ്‌വാദി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും ! അഖിലേഷ് യാദവും, മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി; കൂടുതല്‍ പാര്‍ട്ടികളെ സഖ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമം

New Update

publive-image

കൊൽക്കത്ത: ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യം രൂപീകരിക്കാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും. ഇരുവരും ഇന്ന് കൊൽക്കത്തയിൽവച്ച് കൂടിക്കാഴ്ച നടത്തി.

Advertisment

മുന്നണി വിപുലീകരിക്കുന്നതിനായി മമതാ ബാനര്‍ജി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെയും സന്ദര്‍ശിക്കും. ഇതുവഴി ബിജു ജനതാദളിനെക്കൂടി സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

നിലവില്‍ ബി.ജെ.പി. രാഹുല്‍ഗാന്ധിയെയാണ് പ്രതിപക്ഷ കക്ഷികളുടെ മുഖ്യ നേതാവായി ചിത്രീകരിക്കുന്നത്. ഇതു കൂടി കണക്കിലെടുത്താണ് ബിജെപിക്കൊപ്പം കോൺഗ്രസിനെയും അകറ്റി നിർത്തിയുള്ള പുതിയ നീക്കം.

Advertisment