അമൃത്പാല്‍ സിംഗിനും കൂട്ടാളിക്കും അഭയം നല്‍കി ? യുവതി അറസ്റ്റില്‍

New Update

publive-image

ചണ്ഡീഗഡ്: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിനും, കൂട്ടാളി പപല്‍പ്രീത് സിംഗിനും അഭയം നല്‍കിയെന്ന് ആരോപിച്ച് യുവതിയെ അറസ്റ്റു ചെയ്തു. ബല്‍ജീത് കൗര്‍ എന്ന യുവതിയെയാണ് ഹരിയാന പൊലീസ് പിടികൂടിയത്. കുരുക്ഷേത്രയിലെ ഷാബാദിലെ വീട്ടില്‍ ഇരുവര്‍ക്കും യുവതി അഭയം നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. യുവതിയെ പഞ്ചാബ് പൊലീസിന് കൈമാറി.

Advertisment
Advertisment