പാട്‌ന: ശ്രീകൃഷ്ണന്‍ തനിക്ക് സ്വപ്‌നത്തില്‍ ദര്‍ശനം നല്‍കിയെന്ന് ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവ്. താന്‍ സ്വപ്‌നം കാണുന്നതിന്റെയും, ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ പ്രതീകാത്മകമായി തേജ് പ്രതാപ് യാദവ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മഹാഭാരതം സീരിയലിലെ ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്.
विश्व रूप दर्शन योग मैं मुकुट से सुशोभित चक्र और गदा से सुसज्जित शस्त्रों के साथ सर्वत्र दीप्तिमान लोक के रूप में आपके रूप को देख रहा हूँ। इस चमचमाती अग्नि में आपके तेज को देख पाना कठिन है जो सभी दिशाओं से प्रस्फुटित होने वाले सूर्य के प्रकाश की भांति है। pic.twitter.com/tqcrkKH5Qo
— Tej Pratap Yadav (@TejYadav14) March 22, 2023
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേര്‍ ഇതിനെ പരിഹസിക്കുന്നുമുണ്ട്. ഈ പ്രകടനത്തിന് ഓസ്‌കാര്‍ കൊടുക്കണമെന്നായിരുന്നു ഒരു ട്വീറ്റ്. തേജ് പ്രതാപ് ടിക്ക് ടോക്ക് ചെയ്യണമെന്ന് മറ്റു ചിലര്‍ പരിഹസിച്ചു.