കീഴടങ്ങില്ല, ജനങ്ങൾക്കു മുമ്പിലെത്തും ; പുതിയ വീഡിയോ സന്ദേശവുമായി അമൃത്പാൽ സിങ്

New Update

publive-image

അമൃത്സർ : കീഴടങ്ങാനുളള പദ്ധതിയില്ലെന്നും, ഉടൻ തന്നെ ജനങ്ങൾക്കു മുമ്പിലെത്തുമെന്നും ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്. ഭയത്താൽ ഒളിച്ചോടില്ല. രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അമൃത്പാൽ സിങ് പുതിയ വീഡിയോ സന്ദേശത്തിൽ അറിയിച്ചു.

Advertisment

നേരത്തെ പുറത്തുവിട്ട വീഡിയോ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വീഡിയോയിൽ പറയുന്നതെല്ലാം സ്വതന്ത്രമായി സംസാരിച്ചതാണ്. പൊലീസിനു മുമ്പിൽ ഒരു ഡിമാൻഡും വച്ചിട്ടില്ല.

മരണത്തെ ഭയപ്പെടുന്നില്ല. തന്നെ പിന്തുണയ്ക്കുന്നവരുടെ ഗുണത്തിനായുള്ള പ്രവർത്തനം തുടരും, അമൃത്പാൽ വീഡിയോയിൽ പറയുന്നു. അതേസമയം വാരിസ് പഞ്ചാബ് ദേയുടെ നേതാവായ അമൃത്പാൽ സിങ് കസ്റ്റഡിയിൽ ഇല്ലെന്നു പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ ഗവൺമെന്‍റ് റിപ്പോർട്ട് ശ്രമിച്ചു. അമൃത്പാൽ പഞ്ചാബ് പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടെന്ന് അദ്ദേഹത്തിന്‍റെ ലീഗൽ ടീം ആരോപിച്ചതിനു പിന്നാലെയാണിത്.

Advertisment