/sathyam/media/post_attachments/QIi3M0WuGsIUyges3Q5i.jpg)
ഹൗറ: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പശ്ചിമബംഗാളില്‍ സംഘര്‍ഷം. ഹൗറയിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീ കൊളുത്തി. പോലീസ് വാഹനങ്ങളും കലാപകാരികള്‍ തകര്‍ത്തു. കലാപത്തിന് ഉത്തരവാദി ബി.ജെ.പിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പി ഗുണ്ടകളെ എത്തിയ്ക്കുകയാണെന്നും മമത ആരോപിച്ചു.
കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമത വ്യക്തമാക്കി. രാമനവമി ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു. റംസാൻ ആയതിനാൽ മുസ്ലീം പ്രദേശങ്ങളിൽ രാമനവമി ഘോഷയാത്ര നടത്തരുതെന്ന് ഹിന്ദുവികാരങ്ങളെ അവഗണിച്ചുകൊണ്ട് മമത ബാനർജി നിർദ്ദേശം നൽകി. ഹിന്ദുക്കളും നവരാത്രിക്ക് വ്രതമെടുക്കുന്നത് മുഖ്യമന്ത്രി മറന്നു.
ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഹൗറ കലാപത്തിന്റെ പൂർണ ഉത്തരവാദിത്വം മമത ബാനർജിയ്‌ക്കാണ് എന്ന് അമിത് മാളവ്യ പറഞ്ഞു. അതേസമയം, ഗുജറാത്തിൽ വഡോദര ജില്ലയിലെ ഫത്തേപൂർ മേഖലയിലും രാമനവമി ശോഭാ യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us