സിക്കിമിലെ നാഥുലാ ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ്‌ വന്‍ ദുരന്തം; ആറു പേര്‍ക്ക് ദാരുണാന്ത്യം; നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

New Update

publive-image

ഗ്യാങ്‌ടോക്ക്‌: സിക്കിമിലെ നാഥുല ചുരത്തില്‍ മഞ്ഞുമല ഇടിഞ്ഞുവീണ്‌ ആറ് പേർ മരിച്ചു. നിരവധി വിനോദസഞ്ചാരികള്‍ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം. ഇന്ത്യ–ചൈന അതിർത്തിൽ ഉച്ചതിരിഞ്ഞ് 12.20നാണ് ഹിമപാതമുണ്ടായത്. 22 പേരെ ഇതുവരെ രക്ഷപെടുത്താനായിട്ടുണ്ട്‌.

Advertisment

ദുരന്തത്തിനിരയായവര്‍ എവിടെ നിന്നെത്തിയ വിനോദസഞ്ചാരികളാണെന്ന് വ്യക്തമല്ല. സിക്കിം തലസ്ഥാനമായ ഗ്യാങ്‌ടോക്കില്‍ നിന്നും നാഥുലയിലേക്കുള്ള വഴിയില്‍ ജവഹര്‍ലാല്‍ റോഡിലെ പതിനാലാം മൈലിലാണ് മഞ്ഞുമല ഇടിഞ്ഞത്. സമുദ്രനിരപ്പിൽനിന്ന് 4,310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇത്.

സിക്കിം പൊലീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 150-ഓളം വിനോദസഞ്ചാരികള്‍ ഈ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു എന്നാണ് വിവരം. രക്ഷിച്ചവരെ ഗ്യാങ്‌ടോക്കിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisment