കോൺഗ്രസിനെ ഞെട്ടിച്ച് കന്നഡ സൂപ്പര്‍ താരങ്ങള്‍ ബി.ജെ.പിയിലേക്ക്; കിച്ച സുദീപും ദര്‍ശനും ഇന്ന് അംഗത്വമെടുക്കും

New Update

publive-image

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രശസ്ത കന്നഡ സിനിമാതാരങ്ങളായ കിച്ച സുദീപും ദർശനും ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അഗത്വമെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കർണാടകയിലെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ഉച്ചയ്ക്ക് 1.30നും 2.30നും പാർട്ടിയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Advertisment

മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകരാകും ഇരുവരും. കിച്ച സുദീപിന്റെ ആരാധകരെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി സ്വാധീനിക്കാനാണ് ബിജെപി നീക്കം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടിയും മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായ സുമലത അംബരീഷ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അത് സൗഹൃദ സന്ദർശനമാണെന്നായിരുന്നു താരത്തിന്റെ വിശദീകരണമാണ്. ഇത് കള്ളമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisment