രാജ്യത്ത് ആശങ്ക പരത്തി കോവിഡ്; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും

New Update

publive-image

ഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക് 606 ആണ്.ഉത്തര്‍പ്രദേശിലെ ലക്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിക്കിമില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.

കോവിഡ് ആശങ്ക ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ ഇന്ന് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ആകും എന്നാണ് സൂചന.

Advertisment