New Update
/sathyam/media/post_attachments/cNKDIRsNMMskIRKPFxcU.jpg)
അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹം. ചന്നി പഞ്ചാബിലെ ചില ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചന്നിയെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
Advertisment
അനുനയ നീക്കങ്ങള്‍ക്കൊപ്പം ജലന്ധര്‍ ലോക്‌സഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ചന്നിയെ പ്രചരണത്തിനിറക്കാനും കോണ്‍ഗ്രസ് ശ്രമിക്കു ന്നുണ്ട്.
നവജ്യോത് സിങ് സിദ്ദു ജയില്‍ മോചിതനായി തിരിച്ചെത്തിയതിന് പിന്നാലെയാണ് ചന്നി ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹം ശക്തമായത്. കഴിഞ്ഞ ദിവസം ശശി തരൂര്‍ ചന്നിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് അനുനയത്തിന്റെ ഭാഗമാണോയെന്ന് വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us