ജമ്മു കശ്മീരിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു

New Update

publive-image

ശ്രീനഗർ: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ജമ്മു– ശ്രീനഗർ ഹൈവേയിലെ ഉധംപുരിന് സമീപം ചരക്കുമായി എത്തിയ ട്രക്കാണ് കാറിൽ ഇടിച്ചത്. കാർ അപകടത്തിൽപ്പെട്ട ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി മന്ത്രിയെ പുറത്തെത്തിച്ചു. അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisment

Advertisment