രാംനവമി ആഘോഷത്തിനിടെ വർഗീയ കലാപാഹ്വാനം: 5 പേർ കൂടി അറസ്റ്റിൽ

New Update

publive-image

ഡൽഹി: രാംനവമി ആഘോഷത്തിനിടെ വർഗീയ കലാപാഹ്വാനം, ഗൂഢാലോചന എന്നീ കേസുമായി ബന്ധപ്പെട്ട് 5 പേർ കൂടി അറസ്റ്റിൽ. മനീഷ് കുമാർ, തുഷാർ കുമാർ തന്തി, ധർമേന്ദ്ര മേത്ത, ഭൂഭേന്ദ്ര സിംഗ് റാണ, നിരഞ്ജൻ പാണ്ഡെ എന്നിവരെയാണ് ബീഹാർ പോലീസ് അറസ്റ്റ് ചെയ്തത്. രാംനവമി ആഘോഷങ്ങൾക്കിടെ മതസൗഹാർദം തകർക്കുന്ന തരത്തിൽ അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയായിരുന്നു.

Advertisment

ബിഹാറിലെ നളന്ദ ജില്ലയിലാണ് രാംനവമി ആഘോഷ വേളയിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാനും, അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം 130- ലധികം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വർഗീയ കലാപം സൃഷ്ടിക്കുന്ന തരത്തിൽ പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയകൾ മുഖാന്തരം പ്രചരിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൈബർ ഇടങ്ങളിലും സമഗ്രമായ അന്വേഷണം നടത്തിയതിനെ തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ഉടൻ നടത്തുന്നതാണ്.

Advertisment