/sathyam/media/post_attachments/FDya74QWrxZV8iL9U70J.jpg)
ലഖ്‌നൗ: അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പോലീസ് കസ്റ്റഡിയിലിരിക്കെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി. പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണിത്.
അക്രമികൾ തൊട്ടടുത്തു നിന്നാണ് ഇരുവർക്കും നേരെ വെടിയുതിർത്തത്. എംഎൽഎൻ മെഡിക്കൽ കോളേജ് പരിസരത്താണ് വെടിവയ്‌പ്പ് നടന്നത്. പ്രയാഗ്‌രാജിൽ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുകയായിരുന്നു ഇരുവരേയും. അതിഖ് അഹമ്മദും അഷ്റഫും വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്നു പേരെ യുപി പോലീസ് പിടികൂടി. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബിൾ മാൻ സിങ്ങിന് നിസാര പരിക്കേറ്റു.
മകൻ അസദ് അഹമ്മദിൻ്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് മുൻ എംപി ആതിഖ് അഹമ്മദ് കൊല്ലപ്പെടുന്നത്. ആതിഖും അഷ്‌റഫും മെഡിക്കൽ കോളേജിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് കൊലപാതകം നടന്നത്. ദൃശ്യങ്ങൾ ഇന്ത്യ ടുഡേയിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. വെടിയേറ്റ ഉടൻ തന്നെ ആതിഖും അഷ്‌റഫും നിലത്തു വീഴുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെയാണ് ഇതിനായി നിയോഗിക്കുക. പ്രയോഗ്‌രാജിലെ ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുമുണ്ട്. പ്രതികളുടെ സുരക്ഷയ്ക്കായി നിയോഗിച്ച 17 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷ സാധ്യതയുള്ളതിനാൽ മുഖ്യമന്തിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us