/sathyam/media/post_attachments/rgxGZ90eLxoDnpO9UsSA.jpg)
ബെംഗളൂരു: തന്നെ അയോഗ്യനാക്കി പേടിപ്പിക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും, താന്‍ ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി. കർണാടകയിലെ കോലാറിൽ ജയ് ഭാരത് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താന്‍ ഭയപ്പെടില്ലെന്ന് രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് രാഹുല്‍ തന്റെ പ്രസംഗത്തിനിടെ വാഗ്ദാനം ചെയ്തു. സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപയും ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് 3,000 രൂപയും ഡിപ്ലോമക്കാർക്ക് 1,500 രൂപയും നൽകും.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി ഡികെ ശിവകുമാർ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടി നേതാവ് രൺദീപ് സിങ് സുർജേവാല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
"എനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് രണ്ട് കത്തെഴുതി. പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല. അദാനി വിഷയം പാർലമെന്റിൽ വയ്ക്കാൻ സ്പീക്കർ ഭയപ്പെടുന്നു, അതിനുശേഷം എന്നെ അയോഗ്യനാക്കി," രാഹുല്‍ ഗാന്ധി പറഞ്ഞു.
"കർണ്ണാടകയിലെ ബിജെപി സർക്കാർ എന്ത് ജോലി ചെയ്താലും 40% കമ്മീഷൻ വാങ്ങുന്നു. ഓരോ ജോലിക്കും 40% കമ്മീഷൻ എടുക്കുന്നുവെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി. പക്ഷേ അദ്ദേഹം ഇതുവരെ മറുപടി നൽകിയിട്ടില്ല, അതായത് 40% കമ്മീഷൻ ഉണ്ടെന്ന് പ്രധാനമന്ത്രിയും അംഗീകരിച്ചു എന്നാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താന്‍ ഉന്നയിച്ചു. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us