സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുത്: ഇന്ത്യക്കാരുമായി സമ്പർക്കം പുലർത്തുന്നതായി എസ് ജയശങ്കർ

New Update

publive-image

ഡൽഹി: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരുമായി എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Advertisment

സുഡാൻ വിഷയം രാഷ്ട്രീയവൽക്കരിച്ചത് നിരുത്തരവാദപരമാണ്. ഒരു തെരഞ്ഞെടുപ്പ് ലക്ഷ്യവും അതുവഴി ന്യായീകരിക്കപ്പെടില്ലെന്നും എസ് ജയശങ്കർ അഭിപ്രായപ്പെട്ടു.

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നായിരുന്നു കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നത്.

ഭക്ഷണമില്ലാതെ ദിവസങ്ങളായി ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനാണ് കേന്ദ്രമന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.

Advertisment