കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ 40 പേര്‍; തരൂരും, ചെന്നിത്തലയും പട്ടികയില്‍; സച്ചിന്‍ പൈലറ്റ് ഇല്ല !

New Update

publive-image

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയില്‍ 40 പേര്‍. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കലഹം തുടരുന്ന സച്ചിന്‍ പൈലറ്റ് പട്ടികയില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗേലിനും സുഖ്‌വിന്ദര്‍ സിങ് സുഖുവിനും പുറമേ അശോക് ഗെഹ്ലോട്ടും പട്ടികയില്‍ ഇടം നേടി.

Advertisment

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ട ശശി തരൂര്‍ പട്ടികയില്‍ ഇടം നേടി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ജയറാം രമേശ്, പി. ചിദംബരം, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

Advertisment