New Update
/sathyam/media/post_attachments/GMk8q2KeDK80NUeZuzzQ.jpg)
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമായതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് സഹായം തേടിയെന്ന ആരോപണത്തോട് പ്രതികരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തിലുള്ള പ്രചരണം തന്നെ ഞെട്ടിച്ചെന്നും, ആരോപണം തെളിയിച്ചാല്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.
Advertisment
മുൻ തൃണമൂൽ കോൺഗ്രസ് നേതാവും നിലവിൽ ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് മമതയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. മമത സഹായം അഭ്യർഥിച്ച് അമിത്ഷായെ ഫോണിൽ ബന്ധപ്പെട്ടുവെന്നായിരുന്നു ആരോപണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us