/sathyam/media/post_attachments/iKvWJ26ntc51xyIv7ADS.jpg)
ഡൽഹി:മോദി പരാമർശത്തെ തുടർന്ന് എംപി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി അപ്പീൽ സമർപ്പിച്ചിരുന്നു.
വിധി സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യത്തിൽ സൂറത്ത് സെഷൻസ് കോടതി ഉത്തരവ് ഇന്നുണ്ടാകും. ജഡ്ജി റോബിൻ മൊഗേരയാണ് ഉത്തരവ് പറയുക. ഇരുഭാഗത്ത് നിന്നുള്ള വാദങ്ങൾ കേട്ടതിനുശേഷമാണ് അപ്പീലിൻമേലുള്ള വിധി പ്രസ്താവിക്കുക.
മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ, കുറ്റക്കാരൻ എന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ മാത്രമാണ് നഷ്ടപ്പെട്ട എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് തിരികെ ലഭിക്കുകയുള്ളൂ. ഇല്ലെങ്കിൽ അയോഗ്യത തുടരുന്നതാണ്.
രാഹുൽ അനുകൂലമായി വിധി വന്നാൽ ഹൈക്കോടതിയിൽ പോകാനാണ് ഹർജിക്കാരനായ പൂർണേഷ് മോദിയുടെ തീരുമാനം. 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ രാഹുൽ ഗാന്ധി പ്രസംഗം നടത്തിയത്.
മോദി സമുദായത്തെ അധിക്ഷേപിച്ച സംഭവത്തെ തുടർന്ന് സൂറത്ത് കോടതിയുടെ വിധിയിൽ രാഹുലിന്റെ ലോക്സഭ അംഗത്വം റദ്ദാക്കിയിരുന്നു. ഐപിസി 499, 500 വകുപ്പുകൾ ചുമത്തിയാണ് വിധി പ്രഖ്യാപിച്ചത്. ലോക്സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയതിന് പുറമേ, രണ്ട് വർഷത്തെ തടവുശിക്ഷയ്ക്കും വിധിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us