/sathyam/media/post_attachments/7CG2ZWo9EjfnVRjFmdVv.jpg)
ഉത്തർപ്രദേശ് :ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും നേരത്തെയും കൊല്ലാന്‍ ശ്രമം നടന്നിരുന്നതായി റിപ്പോര്‍ട്ട്. റിമാന്‍ഡ് അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനായി അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും പ്രയാഗ് രാജ് കോടതിയിലേക്ക് കൊണ്ടുപോകുന്ന ദിവസമാണ് കൊലപാതകം നടത്താന്‍ പദ്ധതിയിട്ടത്.
എന്നാല്‍ കോടതിയില്‍ കനത്ത സുരക്ഷാ വിന്യാസം ഉണ്ടായിരുന്നതിനാല്‍ മൂവര്‍ക്കും പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതായി പോലീസിനോട് പറഞ്ഞു. ഏപ്രില്‍ 15 ന് പ്രയാഗ്‌രാജില്‍ വെച്ചാണ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും മൂന്ന് പേര്‍ കൊലപ്പെടുത്തിയത്.
വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് വെടിവെക്കുകയായിരുന്നു. ഇരുവരെയും കസരി മസാരി ശ്മശാനത്തിലാണ് അടക്കം ചെയ്തത്. സംഭവത്തില്‍ പ്രതികളായ ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നീ മൂന്ന് പേരെയും യുപി പോലീസ് പിടികൂടിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us