വീരമൃത്യു വരിച്ചത് അഞ്ച് സൈനികര്‍; പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രണമെന്ന് സ്ഥിരീകരിച്ച് സൈന്യം

New Update

publive-image

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പൂഞ്ച്–ജമ്മു ദേശീയപാതയിൽവച്ചാണ് കരസേനയുടെ ട്രക്കിന് തീപിടിച്ചത്.

Advertisment

ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപിടിത്തത്തിനു കാരണമെന്ന് നോർത്തേൺ കമാൻഡ് അറിയിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും.

ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നുമാണ് സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഗ്രനേഡ് ഉപയോഗിച്ചുളള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisment