അന്യസംസ്ഥാന- അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഡൽഹി: കേന്ദ്രസർക്കാറിന്റെ ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്യസംസ്ഥാന- അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ലഭ്യമാക്കാനുള്ള സമയപരിധി നീട്ടി. ഈ കാറ്റഗറിയിൽ വരുന്നവർക്ക് റേഷൻ കാർഡുകൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാറുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മൂന്ന് മാസത്തെ സമയം കൂടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.

Advertisment

റേഷൻ കാർഡ് വിതരണം സംബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായ പ്രചാരണം നടത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ ഓഫീസ് മുഖേന അന്യസംസ്ഥാന തൊഴിലാളികളെ നേരിൽ കാണാനുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതാണ്.

ഇതിലൂടെ മാത്രമാണ് വിവിധ സർക്കാർ പദ്ധതികളുടെയും, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. ഈ വിഷയത്തിൽ പൊതുപ്രവർത്തകരായ ഹർഷ് മന്ദേർ, അഞ്ജലി ഭരദ്വാജ് എന്നിവരാണ് ഹർജി സമർപ്പിച്ചത്.

Advertisment