ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐയുടെ സമന്‍സ്; ചോദ്യം ചെയ്യലിന് ഹാജരാകണം !

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐയുടെ സമന്‍സ്. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 27-നോ 28-നോ ആണ് സത്യപാൽ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്.

Advertisment

രാജ്യസുരക്ഷയും പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങള്‍ സത്യപാല്‍ മാലിക്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജവാന്മാരെ കൊണ്ടു പോകാൻ വിമാനം നൽകാത്തതും, സ്ഫോടകവസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മാലിക് പറഞ്ഞത്.

Advertisment