അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണം ! ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ ഗാന്ധി

New Update

publive-image

അഹമ്മദാബാദ്: 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനെന്നുവിധിച്ചത് സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

Advertisment

ഈ വിധി സേറ്റ ചെയ്യണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും രാഹുലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ രാഹുല്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

Advertisment