റായ്പുര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ നടന്ന മാവോവാദി ആക്രമണത്തിന്റേതെന്ന് സംശയിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. സ്‌ഫോടനം നടന്ന ഉടനെ ഒരാള്‍ റോഡിന് വശത്തേക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യവും വെടിയൊച്ചയുടെ ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ പൊലീസ് ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
സ്‌ഫോടനത്തില്‍ തകര്‍ന്ന വാഹനത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന പൊലീസ് വാഹനത്തിലെ ഡ്രൈവര്‍ പകര്‍ത്തിയ വീഡിയോ ആണിതെന്ന് സംശയിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഡി.ആര്‍.ജി. (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഡി.ആര്‍.ജി.യിലെ പത്തുപേരും ഡ്രൈവറും വീരമൃത്യു വരിച്ചിരുന്നു.
#WATCH | Viral video surfaces showing moments after Dantewada Naxal attack in Chhattisgarh
— ANI (@ANI) April 27, 2023
(Source: Unverified) pic.twitter.com/6UXfOOhz5c
അരന്‍പുര്‍ റോഡില്‍ മാവോവാദികള്‍ സ്ഥാപിച്ച ഐ.ഇ.ഡി(ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) പൊട്ടിത്തെറിക്കുകയായിരുന്നു. മാവോവാദികളെ അമര്‍ച്ചചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിരുന്ന സംഘം വാഹനത്തില്‍ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.