രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി മെയ് രണ്ടിന് വീണ്ടും പരിഗണിക്കും; ഇന്നത്തെ വാദം അവസാനിച്ചു

New Update

publive-image

ഗാന്ധിനഗര്‍: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഇന്നത്തെ വാദം അവസാനിച്ചു. മെയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. കേസ് ചൊവ്വാഴ്ച തന്നെ തീര്‍പ്പാക്കാമെന്ന് കോടതി വ്യക്തമാക്കി.

Advertisment

ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിച്ചത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു. രാഹുൽ സ്ഥാനം മറന്നുകൂടാ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി.

Advertisment