മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ഉറങ്ങി; ഗുജറാത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

New Update

publive-image

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ഉറങ്ങിയെന്ന കാരണത്താല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കച്ച് ജില്ലയിലെ ഭുജ് മുനിസിപ്പാലിറ്റി ചീഫ് ഓഫീസറായ ജിഗര്‍ പട്ടേലിനെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പങ്കെടുത്ത പരിപാടിക്കിടെ ഉറങ്ങിയതിന്‌ സസ്‌പെന്‍ഡ് ചെയ്തത്.

Advertisment

ജോലിയിലെ വീഴ്ചയും മോശം പെരുമാറ്റവും കണക്കിലെടുത്താണ് അച്ചടക്ക നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന നഗരവികസന വകുപ്പാണ് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തത്.

Advertisment