മോദി സംസാരിക്കുന്നത് സ്വന്തം കാര്യം മാത്രം, കര്‍ണാടകയിലെ അഴിമതിയെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ട് ? കര്‍ണാടകയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

New Update

publive-image

ബെംഗളൂരു: കര്‍ണാടകയിലെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം കാര്യത്തെക്കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നതെന്നും, മറ്റൊന്നിനെക്കുറിച്ചും പറയുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Advertisment

ജനാധിപത്യം തകർത്ത് അധികാരത്തിൽ വന്ന കർണാടകയിലെ ബി.ജെ.പി സർക്കാരിനെ മോഷ്ടാക്കളുടെ സർക്കാർ രാഹുല്‍ അധിക്ഷേപിച്ചു. എല്ലാത്തിനും 40 ശതമാനം കമ്മീഷനുണ്ടെന്ന് കരാറുകാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ലെന്ന് രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കളായ യെദ്യൂരപ്പയുടേയോ ബസവരാജ ബൊമ്മയുടേയോ പേര് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് അവരെ ഭയപ്പെടുന്നതുകൊണ്ടാണോയെന്നും രാഹുല്‍ പരിഹസിച്ചു.

Advertisment