ജമ്മു കശ്മീരില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു ; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ച് സൈനികര്‍ വീരമൃതു വരിക്കാനിടയായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്. പൂഞ്ചിൽ ഏപ്രിൽ 20 ന് സൈനിക ട്രെക്ക് ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ തിരഞ്ഞ് ഇന്ന് രജൗരി സെക്ടറിലെ ഉൾവനത്തിൽ പോയ അഞ്ച് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.

Advertisment

ലെഫ്റ്റനന്റ് നായ്ക് ഉത്തരാഖണ്ഡ് സ്വദേശി രുചിൻ സിങ് റാവത്ത്, പശ്ചിമ ബംഗാൾ സ്വദേശിയും പാരാട്രൂപ്പറുമായിരുന്ന സിദ്ധാന്ത് ഛേത്രി, ഹിമാചൽ പ്രദേശിയിൽ നിന്നുള്ള നായ്‌ക് അരവിന്ദ് കുമാർ, പാരാട്രൂപ്പർ പ്രമോദ് നേഗി, ജമ്മു കശ്മീർ സ്വദേശി ഹവീൽദാർ നീലം സിങ് എന്നിവരാണ് മരിച്ചത്.

Advertisment