ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയ്ക്കു നേരെ ആക്രമണശ്രമം: രാത്രി ബൈക്കിൽ പിന്തുടർന്നു ! പ്രതി അറസ്റ്റില്‍

New Update

publive-image

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. റാണയുടെ ഭാര്യ സാചി മാര്‍വയെയാണ് രണ്ടു യുവാക്കള്‍ പിന്തുടര്‍ന്നെത്തി ശല്യം ചെയ്തത്. ഇവരില്‍ ഒരാളാണ് അറസ്റ്റിലായത്. ജോലി കഴിഞ്ഞു മടങ്ങവേ രണ്ടു യുവാക്കൾ ബൈക്കിൽ പിന്തുടരുകയും സാചി സഞ്ചരിച്ച കാറിൽ ഇടിക്കുകയും ചെയ്തെന്നാണ് പരാതി.

Advertisment

ഡൽഹിയിലെ കിർതി നഗറിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. സാചി സഞ്ചരിച്ച് കാറിനെ പിന്തുടർ‌ന്ന യുവാക്കൾ അവരുടെ കാറിൽ ഇടിച്ചു. ഈ സംഭവം ഫോണിൽ പകർത്തിയ സാചി ഇത് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.

അതിനിടെ താന്‍ പൊലീസില്‍ വിവരമറിയിച്ചുവെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല എന്നും സാചി ആരോപിച്ചു. സുരക്ഷിതമായി വീട്ടിലെത്തിയ സ്ഥിതിയ്ക്ക് സംഭവം വിട്ടു കളഞ്ഞേക്കാനും അടുത്ത തവണ ബൈക്കിന്റെ നമ്പര്‍ നോക്കി വയ്ക്കാനുമായിരുന്നു പൊലീസിന്റെ പ്രതികരണമെന്നുമായിരുന്നു സാചി ആരോപിച്ചത്.

Advertisment