ഉത്തര്‍പ്രദേശില്‍ 100 ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം 'കേരള സ്റ്റോറി' സിനിമ കണ്ട് ബി.ജെ.പി നേതാവ്-വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 100 ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം 'ദ കേരള സ്റ്റോറി' സിനിമ കണ്ട് ബിജെപി നേതാവ്. ഉത്തർപ്രദേശിലെ ബിജെപി സെക്രട്ടറി അഭിജത് മിശ്രയാണ് നവയുഗ് കന്യ പിജി കോളജിലെ ഹിന്ദു വിദ്യാർഥിനികൾക്കൊപ്പം സിനിമ കണ്ടത്. ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് ഇദ്ദേഹം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ലവ് ജിഹാദിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ കേരള സ്‌റ്റോറി കാണണമെന്ന് പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തു.

Advertisment

“ലവ് ജിഹാദ് പ്രണയത്തെ അപമാനിക്കുന്നതാണ്. അവർ നമ്മുടെ കുട്ടികളെ ദേശവിരുദ്ധരാക്കുന്നു. ഓരോരുത്തർക്കും അവരവരുടെ മതം അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ മറ്റുള്ളവരെ ശാരീരിക ചൂഷണത്തിന് വിധേയമാക്കുന്നതും അവരെ തെറ്റായ പാതയിലേക്ക് തള്ളിവിടുന്നതും അംഗീകരിക്കാനാവില്ല''-അഭിജത് മിശ്ര പറഞ്ഞു.

സിനിമ കാണിക്കുന്നതിന് മുൻപ് പെൺകുട്ടികളുടെ സമ്മതം വാങ്ങിയിരുന്നുവെന്നും പെൺകുട്ടികൾക്കൊപ്പം രണ്ട് അധ്യാപകരും ഉണ്ടായിരുന്നുവെന്നും കോളജ് പ്രിൻസിപ്പൽ മഞ്ജുള ഉപാധ്യായ പറഞ്ഞു.

Advertisment