മണിപ്പൂരില്‍ സംഘര്‍ഷബാധിത മേഖലകളില്‍ നിന്ന് 23,000 പേരെ ഒഴിപ്പിച്ചു; വ്യോമനിരീക്ഷണവുമായി സൈന്യം

New Update

publive-image

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സൈന്യത്തിന്റെ വ്യോമനിരീക്ഷണം. അസം റൈഫിള്‍സിന്റെയും സൈന്യത്തിന്റെയും 120-ലധികം യൂണിറ്റുകളെയാണ് വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. കര്‍ഫ്യൂ സമയം രാവിലെ 7 മണി മുതല്‍ 10 വരെയായി ചുരുക്കി.

Advertisment

23,000 പേരെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. ഇവരെ സൈനിക ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.

Advertisment