അഴുക്കുചാലിലൂടെ ഒഴുകി നോട്ടുക്കെട്ടുകള്‍; തപ്പാനിറങ്ങി നാട്ടുകാര്‍-വീഡിയോ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

പട്‌ന: അഴുക്കുച്ചാലില്‍ നോട്ടുകെട്ടുകള്‍ കണ്ട് തപ്പാനിറങ്ങി നാട്ടുകാര്‍. ബിഹാറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സസാറാമിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

Advertisment

100, 10 നോട്ടുകളുടെ കെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആളുകള്‍ അഴുക്കുചാലിലേക്ക് ഇറങ്ങുകയായിരുന്നു. ആള്‍ക്കൂട്ടം ക്രമാതീതമായതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. വ്യാജനോട്ടുകളാണ് കിട്ടിയതെന്ന് ചിലർ പറഞ്ഞപ്പോൾ ലഭിച്ചത് യഥാർഥ കറന്‍സി തന്നെയാണെന്നാണ് മറ്റു ചിലർ പറയുന്നത്.

Advertisment