New Update
/sathyam/media/post_attachments/nZHl6LH0Yhj8qfKYzn5b.jpg)
ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയാണ് പുതിയ ചീഫ് സെക്രട്ടറി. മണിപ്പുര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇദ്ദേഹത്തെ ഡപ്യൂട്ടേഷനില്‍നിന്നു തിരികെ അയച്ചു.
Advertisment
ചീഫ് സെക്രട്ടറിയായിരുന്നു രാജേഷ് കുമാറിനെ മാറ്റിയാണ് വിനീത് ജോഷിയെ നിയമിച്ചത്. കാലാവധി പൂർത്തിയായിരുന്നെങ്കിലും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായിരുന്ന രാജേഷ് കുമാറിന് ഒരു വർഷം കൂടി സർക്കാര്‍ നീട്ടി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്ക് പുറമെ ചീഫ് വിജിലൻസ് കമ്മീഷണറായും വിനീത് ജോഷി പ്രവർത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us