/sathyam/media/post_attachments/jl7bZjAWljhN7HsAWSjH.jpeg)
കൊല്‍ക്കത്ത: ഏറെ വിവാദമായ 'ദ കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം പശ്ചിമ ബംഗാളില്‍ നിരോധിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം പ്രഖ്യാപിച്ചത്. കശ്മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമയ്ക്കു ബിജെപി പണം മുടക്കുന്നുവെന്നു മമത ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു കേരള സ്റ്റോറി നിരോധിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
‘‘വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിലനിർത്താനാണു നിരോധനം’’– മമത വ്യക്തമാക്കി. ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ബംഗാളിൽ സമാധാനം നിലനിർത്താനും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും ഒഴിവാക്കാനുമാണ് തീരുമാനമെന്ന് മമത ബാനർജി പറഞ്ഞു.
മമത സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. യാഥാര്‍ത്ഥ്യത്തിന് നേരെ മമത കണ്ണടയ്ക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ വിമര്‍ശിച്ചു. മമതയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നതായും ബി.ജെ.പി വിമര്‍ശിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് വിപുല്‍ ഷാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us