New Update
/sathyam/media/post_attachments/sS9ph91GTFN4mSX6tlWj.jpg)
ഇംഫാല്‍: മണിപ്പുര്‍ കലാപത്തില്‍ അറുപതോളം പേര്‍ മരിച്ചതായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്. 1,700 വീടുകള്‍ക്ക് തീയിട്ടു. 231 പേര്‍ക്ക് പരിക്കേറ്റു. സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും, കലാപത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
കുറ്റക്കാർക്കെതിരെയും, അക്രമം തടയുന്നതിനു വീഴ്ച വരുത്തിയവർക്കെതിരെയും കർശന നടപടിയെടുക്കും. കലാപത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് ബിരേന്‍ സിം പരസ്യ പ്രതികരണം നടത്തുന്നത്. മണിപ്പുർ കലാപം നിരീക്ഷിച്ചതിനും കേന്ദ്ര സേനയെ സമാധാനം സ്ഥാപിക്കുന്നതിന് അയച്ചതിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മണിപ്പുര്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us