New Update
/sathyam/media/post_attachments/kMj5IP9HHLInS0ttYmS3.jpg)
ഭോപ്പാല്‍: പൊലീസ് മര്‍ദ്ദിച്ചതായി സെന്റ് ഫ്രാന്‍സിസ് ഓര്‍ഫനേജിലെ മലയാളി വൈദികരുടെ പരാതി. എൻസിപിസിആർ, സിഡബ്ലിയുസി സംഘം അറിയിപ്പില്ലാതെ ഓർഫനേജില്‍ പരിശോധന നടത്തിയെന്നും, ഫയലുകളും കംപ്യൂട്ടറുകളും തകർത്തെന്നും വൈദികർ ആരോപിച്ചു. അറസ്റ്റ് ചെയ്ത മലയാളി വൈദികരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Advertisment
സർക്കാര്‍ ഓർഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതുവെന്നാണ് എൻസിപിസിആറിന്റെ വിശദീകരണം. സർക്കാര്‍ ഓർഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതുവെന്നും, നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും എൻസിപിസിആർ അധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us