ശമ്പളം 30,000 മാത്രം; റെയ്ഡിൽ പിടിച്ചത് 7 കോടിയുടെ വസ്തുവകകൾ ! ഏഴ് ആഡംബരക്കാറുകളും, 100 നായകളും സ്വന്തം; സര്‍ക്കാര്‍ ജീവനക്കാരി കുടുങ്ങി

New Update

publive-image

ഭോപാൽ: 30000 രൂപ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോ​ഗസ്ഥയുടെ വീട് റെയഡ് ചെയ്തപ്പോൾ ഞെട്ടി ഉദ്യോ​ഗസ്ഥർ. ഏഴ് ആഡംബര കാറുകള്‍ ഉള്‍പ്പടെ 20 വാഹനങ്ങള്‍, 30 ലക്ഷം രൂപയുടെ ടിവി, 20000 ചതുരശ്ര അടി ഭൂമി, വിലപിടിപ്പുള്ള ഗിര്‍ ഇനത്തില്‍പ്പെട്ട പന്ത്രണ്ടോളം കന്നുകാലികള്‍ തുടങ്ങിയ കോടികളുടെ സ്വത്തുവകകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

Advertisment

മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോർപറേഷനിലെ അസിസ്റ്റന്റ് എൻജിനീയർ ആയ ഹേമ മീണ (36) ആണ് കുടുങ്ങിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ ലോകായുക്ത പ്രത്യേക പൊലീസ് സംഘമാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. 10 വർഷത്തെ സർവീസിനിടയിലാണ് മീണ കോടികൾ സമ്പാദിച്ചത്.

ഏഴ് കോടിയുടെ സ്വത്താണ് ഉദ്യോ​ഗസ്ഥർ തിട്ടപ്പെടുത്തിയത്. തന്റെയും കുടുംബത്തിന്റെയും പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ഇവർ സ്വന്തമാക്കിയതെന്ന് സ്ക്വാഡ് കണ്ടെത്തി. കരാർ അടിസ്ഥാനത്തിലാണ് ഹേമയുടെ ജോലി. കുടുംബാംഗങ്ങളുടെ പേരിലാണ് കൂടുതൽ സ്വത്തുക്കളുമെന്നും ഉദ്യോ​ഗസ്ഥർ കണ്ടെത്തി.

മീണയുടെ വീട്ടില്‍ നടന്ന റെയ്ഡിനിടെ 30 ലക്ഷം രൂപ വില വരുന്ന പുത്തന്‍ സ്മാര്‍ട്ട് ടിവിയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഭോപ്പാലില്‍ പിതാവിന്റെ പേരില്‍ 20,000 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതുകൂടാതെ റൈസണിലും വിദിഷയിലും മീണയ്ക്ക് ഭൂമിയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. പൊലീസ് ഹൗസിങ് കോർപറേഷൻ പദ്ധതികളിലെ സാധനങ്ങൾ തന്റ ആംഡംബര വീട് നിർമാണത്തിനും മീണ ഉപയോഗിച്ചു. സർക്കാർ വിതരണം ചെയ്ത കാർഷിക യന്ത്രങ്ങളും പിടിച്ചെടുത്തു.

താമസ സ്ഥലത്ത് 100 ​​നായ്ക്കൾ, സമ്പൂർണ വയർലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, മൊബൈൽ ജാമറുകൾ എന്നിവയുൾപ്പെടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.

Advertisment