New Update
/sathyam/media/post_attachments/tFIYV7KDAKl8XcZXsinV.jpg)
പട്ന ∙ ബിഹാറിലെ ജാതി സെൻസസിനു പട്ന ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. പട്ന ഹൈക്കോടതി കേസിലെ അന്തിമ വാദം കേൾക്കൽ ജൂലൈ മൂന്നിനു നിശ്ചയിച്ചിരിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചത്.
Advertisment
പട്ന ഹൈക്കോടതിയിൽ വാദം കേൾക്കൽ ജൂലൈ മൂന്നിന് ആരംഭിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഹർജി ജൂലൈ 14നു പരിഗണിക്കാമെന്നു സുപ്രീം കോടതി അറിയിച്ചു. ബിഹാർ സർക്കാർ ആരംഭിച്ച സംസ്ഥാനതല ജാതി സെൻസസ് ഈ മാസം നാലിനാണ് പട്ന ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസ് തുടർന്നു പരിഗണിക്കുന്ന ജൂലൈ മൂന്നുവരേയ്ക്കാണ് സ്റ്റേ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us