കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 19 മന്ത്രിമാരും അധികാരമേല്‍ക്കും ; വൊക്കലിംഗ, ലിംഗായത് വിഭാഗങ്ങളില്‍ നിന്ന് നാലുപേര്‍ വീതം

New Update

publive-image

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം 19 മന്ത്രിമാരും അധികാരമേല്‍ക്കും. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളില്‍ നിന്ന് നാലു മന്ത്രിമാര്‍ വീതവും മുസ്‌ലിം സമുദായത്തില്‍ നിന്ന് മൂന്നു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ദലിത് വിഭാഗത്തില്‍ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും എന്നാണ് സൂചന. കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗം ഇന്ന് ബംഗളൂരുവില്‍ ചേരും. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ബംഗളൂരുവിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ.

Advertisment

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ഡികെ ശിവകുമാര്‍ മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. ബംഗലൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

Advertisment