New Update
/sathyam/media/post_attachments/MHcco2P004gxWAHOOLzy.jpg)
ഭുബനേശ്വര്‍: ഒഡിഷയില്‍ ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ജജ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന് അടിയില്‍ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു.
Advertisment
ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തമാകും മുമ്പാണ് വീണ്ടും അപകടം സംഭവിച്ചത്. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ 288 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെയിലില്‍ നിന്ന് രക്ഷതേടിയാണ് തൊഴിലാളികള്‍ ട്രെയിനിന് അടിയില്‍ കയറി കിടന്നത്. ഇത് അറിയാതെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയപ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us