New Update
/sathyam/media/post_attachments/LH0u6A0PmcPcg96Gl6D4.jpg)
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലെ തൂണില്‍ ഷട്ടില്‍ സര്‍വീസ് ബസ് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.15-ഓടെയാണ് സംഭവം. ടി 1 ടി 2 ടെർമിനുകൾക്കിടയിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സർവീസിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുണ്ടായിരുന്ന തൂണിൽ ഇടിക്കുകയായിരുന്നു. ഡ്രെെവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Advertisment
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റാഫ് അടക്കം 17 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തതായാണ് വിവരം. സംഭവത്തിൽ കെംപെഗൗഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us