ശ്രീനഗര്‍: തീവ്രവാദ ഫണ്ടിംഗ് നടക്കുന്നുവെന്ന് സംശയത്തെ തുടര്‍ന്ന് കാശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. പുല്‍വാമ,ഷോപ്പിയാന്‍,കുല്‍ഗാം തുടങ്ങിയ ജില്ലകളിലാണ് രാവിലെ മുതല്‍ റെയ്ഡ് ആരംഭിച്ചത്. ബന്ദിപൂരിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. തീവ്രവാദികളെ ലോജിസ്റ്റിക് പിന്തുണയോടെ സഹായിക്കുന്ന ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരുടെ (ഒജിഡബ്ല്യു) ശൃംഖലയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി ജമ്മു കശ്മീരിലുടനീളം വിവിധ ഇടങ്ങളിലായി റെയ്ഡ് നടത്തുന്നത്.
ഇതിനിടെ തെക്കന്‍ കശ്മീരിലെ കുല്‍ഗാം, പുല്‍വാമ, ഷോപ്പിയാന്‍ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി തിരച്ചില്‍ നടത്തി. എന്‍ഐഎ സംഘവും പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും (സിആര്‍പിഎഫ്) വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ മാസവും തീവ്രവാദ ബന്ധമുള്ള കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു