/sathyam/media/post_attachments/hbgQfBYEFtvDFRuMTlJB.webp)
ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഷാഫി സാദിയെ തിരിച്ചെത്തി. ഷാഫി സാദി ഉള്‍പ്പടെയുള്ള നാല് പേരുടെ നിയമനം റദ്ദാക്കി കൊണ്ടുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉത്തരവാണ് ഡി കെ ശിവകുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
നാല് പേരെ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ഇതില്‍ കാന്തപുരം വിഭാഗക്കാരനായ ഷാഫി സാദിയും ഉള്‍പ്പെട്ടിരുന്നു. ഈ തീരുമാനമാണ് പിന്‍വലിച്ചത്. കഴിഞ്ഞ ബിജെപി സര്‍ക്കാരായിരുന്നു ഷാഫിയെ കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത്.
കര്‍ണാടകയില്‍ യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി പദവി മുസ്ലിം വിഭാഗത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് ഷാഫി സാദി രംഗത്തെത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാവുന്നതിന് കാരണമായിരുന്നു. ഷാഫിക്ക് പുറമേ ബോര്‍ഡ് അംഗങ്ങളായ ജി യാക്കൂബ്, മിര്‍ അസ്ഹര്‍ ഹുസൈന്‍, ഐഎഎസ് ഓഫീസറായ സഹീറ നസീം എന്നിവരെയാണ്
മുസ്ലിം സമുദായത്തിന് ഉപമുഖ്യമന്ത്രിപദവും അഞ്ചു മന്ത്രിമാരും വേണമെന്നായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഹദിന്റെ ആവശ്യം. മുസ്ലിം വിഭാഗത്തിന്റെ ആകെ വോട്ട് ഇത്തവണ കോണ്‍ഗ്രസിനാണ് കിട്ടിയതെന്നും ഷാഫി സഅദ് അവകാശപ്പെട്ടിരുന്നു. ഉപമുഖ്യമന്ത്രിപദവും അഞ്ചു മന്ത്രിസ്ഥാനവും തരാമെന്ന് കോണ്‍ഗ്രസ് വാക്കു നല്‍കിയിരുന്നതായാണ് ഷാഫി അവകാശപ്പെട്ടിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us