30
Wednesday November 2022
Current Politics

ആം ആദ്മി പാ‌ർട്ടി ബി.ജെ.പിയുടെ ബി ടീം തന്നെയോ ? സംശയങ്ങൾ ശരിവച്ച് മോഡിയുടെ ഗുജറാത്തിലെ പ്രചാരണം. പ്രസംഗത്തിൽ ആപ്പിനെക്കുറിച്ച് ഒരക്ഷരം വിമ‌ർശനമില്ല. വിമർശന ശരങ്ങളെല്ലാം കോൺഗ്രസിനു നേ‌ർക്ക്. ഒരേയൊരു വിമർശനം “ഡൽഹിയിൽ നിന്ന് വരുന്ന ആളുകൾ നിങ്ങളെ കബളിപ്പിക്കരുത്” എന്ന പരാമർശം മാത്രം

നാഷണല്‍ ഡസ്ക്
Friday, November 25, 2022

അഹമ്മദാബാദ്: കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പി രംഗത്തിറക്കിയ ബി ടീമാണോ അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാ‌ർട്ടി ? ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പ്രചാരണം കാണുന്ന ആരും ഇങ്ങനെ ചിന്തിച്ചുപോവും. തിരഞ്ഞെടുപ്പ് റാലികളിൽ ആപ്പിനെക്കുറിച്ച് മോഡി ഒന്നും പറഞ്ഞില്ല. എല്ലാ വിമർശനവും കോൺഗ്രസിന് എതിരെയാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചിരവൈരികളായ കോൺഗ്രസിനൊപ്പം ആംആദ്‌മി പാർട്ടിയും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും അതു പരസ്യമാക്കാതെയുള്ള പ്രചാരണമാണ് ഭരണകക്ഷിയായ ബി.ജെ.പി സ്വീകരിക്കുന്നത്.


വിവിധയിടങ്ങളിൽ മാരത്തോൺ റാലികളുമായി കോൺഗ്രസിനെ കടന്നാക്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ആംആദ്‌മി പാർട്ടിയെയോ അരവിന്ദ് കേജ്‌രിവാളിനെയോ പ്രസംഗങ്ങളിൽ മനപൂർവം പരാമർശിക്കാത്ത ഒഴിവാക്കുന്ന തന്ത്രമാണ് മോദിയുടേത്.


കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ ‘ഡൽഹിയിൽ നിന്ന് വരുന്ന ആളുകൾ നിങ്ങളെ കബളിപ്പിക്കരുത്” എന്ന പരാമർശം മോദി നടത്തിയെങ്കിലും ആപ്പിന്റെ പേര് പറയാൻ തയ്യാറായില്ല. മോദിയുടെ പ്രസംഗത്തിന്റെ 80 ശതമാനവും തന്റെ സർക്കാന്റെ പ്രകടനത്തെ കേന്ദ്രീകരിച്ചാണ്.

മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച അനുഭവങ്ങളിലൂന്നിയാണ് പ്രസംഗം. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും അവ പിന്നീട് കേന്ദ്രതലത്തിൽ ഇടം നേടിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദക്ഷിണ ഗുജറാത്ത് പ്രധാനമാണ്. നിയമസഭയിലെ 182 സീറ്റുകളിൽ 35 എണ്ണവും ഇവിടെയാണ്. ഭരണവിരുദ്ധത ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ സംസ്ഥാനത്ത് സജീവമായിരുന്നു.

അതേസമയം പ്രചാരണത്തിൽ കോൺഗ്രസ് വൈകിയാണ് ഉണർന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്‌ക്കിടെ ഗുജറാത്തിൽ ആദ്യഘട്ട പ്രചാരണം നടത്തി മടങ്ങി. മലയാളികളടക്കം ദക്ഷിണേന്ത്യൻ വോട്ട് ബാങ്ക് ഉറപ്പിക്കാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.


മോർബി തൂക്കുപാലം അപകടമടക്കമുള്ള ഭരണത്തിലെ അഴിമതിയാണ് ബി.ജെ.പിക്കെതിരെ കോൺഗ്രസും ആപ്പും ഉയർത്തുന്നത്. അതുകൊണ്ടു തന്നെ യു.പി.എ സർക്കാരിന്റെ അഴിമതികളാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പ്രസംഗങ്ങളിലുള്ളത്.


തനിക്കെതിരെ കോൺഗ്രസ് നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളെയും മോദി ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ബി.ജെ.പിക്കെതിരെ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ആപ്പ് പ്രചാരണം തുടങ്ങിയിരുന്നു.

കേജ്‌രിവാൾ തന്നെയാണ് പാർട്ടിയുടെ പ്രചാരണത്തിന്റെ കുന്തമുന. ഒപ്പം സംസ്ഥാന നേതാവ് ഗോപാൽ ഇറ്റാലിയയുമുണ്ട്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ഹാർദിക് പട്ടേലിനൊപ്പം ബി.ജെ.പി വിരുദ്ധ പട്ടീദാർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ഗോപാൽ.

More News

പാലക്കാട്: കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ. നിലവിലുള്ള കൃഷിഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.ബിനു മോൾ. കണ്ണാടി ചെമ്മൻകാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. ബിനുമോൾ. ലാഭം നോക്കാതെ പാരമ്പര്യസ്വത്ത് എന്ന നിലക്കാണ് കർഷകർ കൃഷിയെ കാണുന്നത്. കൃഷി വ്യവസായ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. കൃഷി സംരക്ഷിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും കെ. ബിനുമോൾ പറഞ്ഞു. […]

സിനിമകള്‍ വിജയം നേടിയാല്‍ നിര്‍മ്മാതാക്കള്‍ ആഢംബര വാഹനങ്ങള്‍ സംവിധായകന് സമ്മാനമായി നല്‍കുന്ന രീതിയുണ്ട്. ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും ആദ്യ സിനിമയുടെ വിജയത്തിനു ശേഷം നിര്‍മാതാവൊരു കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിക്കാന്‍ പ്രദീപ് തയാറായില്ല. കാറിന് പകരം പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് പ്രദീപ് പറഞ്ഞത്. പണത്തോടുള്ള ആര്‍ത്തി കാരണമായിരുന്നില്ല അത് അന്ന് ആ കാറില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്തത് കാരണമാണ് അങ്ങനെ ചെയ്തത്. സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും […]

കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]

പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്. അമ്പത് കോടിയലധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബര്‍ 1) തിയേറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും […]

പത്തനംതിട്ട: ഇളമണ്ണൂരിൽ ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓയിൽ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. അടൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.

ആലപ്പുഴ: എസ്എൻഡി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി […]

പെരിന്തല്‍മണ്ണ: ശനി, ഞായർ ദിവസങ്ങളിൽ ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ കാമ്പസിൽ നടന്ന എസ്.ഐ.ഒ സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് സമാപിച്ചു. ശനിയാഴ്ച രാവിലെ ആരംഭിച്ച കോൺഫറൻസ് ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അദ്ധ്യക്ഷത വഹിച്ചു. 2021- 2022 പ്രവർത്തന കാലയളവിലെ റിപ്പോർട്ട് വായനയും ചർച്ചയും നടന്നു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ എസ്.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദ് […]

ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികൾ ന്യൂനപക്ഷമായെന്ന് സെൻസസ് റിപ്പോർട്ട്. 2021ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികളുടെ എണ്ണത്തില്‍ 55 ലക്ഷം (ഏകദേശം 17%) കുറവും ഇസ്ലാം മതം പിന്തുടരുന്നവരുടെ എണ്ണത്തില്‍ 12 ലക്ഷം (43%) വര്‍ദ്ധനവും ഉണ്ടായതായി സെന്‍സസില്‍ പറയുന്നു. രാജ്യത്തെ മുസ്ലീം ജനസംഖ്യ ഏകദേശം 39 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ശതമാനാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ക്രിസ്ത്യാനികളുടെ എണ്ണം 13.1 ശതമാനം കുറയുകയും ഇസ്ലാം മതവിശ്വാസികളുടെ എണ്ണം 1.7 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ജനത 4.9 ശതമാനത്തിൽ നിന്ന് […]

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ വിവരം തേടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ […]

error: Content is protected !!