Advertisment

നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതിയ പരീക്ഷാ തീയതി ഒക്ടോബർ 17 മുതൽ 25 വരെ

New Update

publive-image

ന്യൂഡൽഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ മാറ്റിവെച്ചു. ഒക്ടോബർ 6 മുതൽ 18 വരെയാണ് നേരത്തെ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ യുജിസി നെറ്റ് പരീക്ഷ ഒക്ടോബർ 17 മുതൽ 25 വരെയുള്ള തീയതികളിൽ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒക്ടോബർ 6 മുതൽ 8 വരേയും 17 മുതൽ 18 വരേയും ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം. ഈ സമയത്ത് മറ്റുചില പരീക്ഷകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.

Advertisment